സഊദിയില്‍ 2 ഡോസ് വാക്‌സിനെടുത്ത് 8 മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം
റിയാദ്: (www.kasargodvartha.com 04.12.2021) സഊദി അറേബ്യയില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനുമെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എട്ടു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകുമെന്നും മുന്നറിയിപ്പ് നല്‍കി. ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് പുറത്തിറങ്ങാനാകില്ല.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ് സൗദിയില്‍ ഭൂരിഭാഗവും. ഒമിക്രോണ്‍ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നത്. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സഊദിയിലെ സിഹതി ആപ്ലികേഷന്‍ ഉപയോഗിക്കാം. എട്ടു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാകുന്ന തിയതി ഇതില്‍ കാണിക്കും. രണ്ടു ഡോസെടുത്തവര്‍ക്ക് ആറു മാസം പിന്നിട്ടാല്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും.
വാക്‌സിന്‍ രണ്ടും സ്വീകരിച്ച് ആറു മാസം പിന്നിട്ടാല്‍ തന്നെ ബൂസ്റ്റര്‍ ഡോസിന് തീയതി ലഭിക്കുന്നതാണ്. പിന്നെയുള്ള രണ്ട് മാസത്തിനകം ബൂസ്റ്റര്‍ ഡോസെടുത്താല്‍ മതി. അല്ലാത്തവര്‍ക്കാണ് ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാവുക. സഊദിയില്‍ വാക്‌സിനെടുക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് തവക്കല്‍നാ ആപിലാണ്.
രണ്ട് ഡോസും എടുത്തവരുടെ വിവരം പച്ച നിറത്തില്‍ ഇതില്‍ ഇമ്യൂണ്‍ എന്ന് കാണിക്കും. ഇതുളളവര്‍ക്കേ ജോലി സ്ഥലത്തും കടകളിലും വാഹനങ്ങളിലും പരിപാടികളിലും പ്രവേശനമുള്ളൂ. ലംഘിച്ചാല്‍ പതിനായിരം റിയാല്‍ വരെയാണ് പിഴ. ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രക്കും ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്.
Keywords: Riyadh, News, Gulf, World, Top-Headlines, Vaccinations, COVID-19, Fine, Vaccination booster doses to be mandatory in Saudi Arabia