city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പൂര്‍ണമായും പ്രയോജനപ്പെടുത്തുക; ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി:(www.kasargodvartha.com 15/02/2018) കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കുവൈറ്റില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാര്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഈ മാസം 22 വരെ മാത്രം നീണ്ടു നില്‍ക്കുന്ന പിഴ കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഉപയോഗപ്പെടുത്താതെ തുടര്‍ന്നും രാജ്യത്ത് തങ്ങുന്നവര്‍ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് കുവൈറ്റ് സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന മുഴുവന്‍ ആളുകളും പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യ എംബസി അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി കല കുവൈറ്റ്, കെകെഎംഎ, കെഎംസിസി, കെഐജി തുടങ്ങി നിരവധി മലയാളി സംഘടനകളും പൊതുമാപ്പ് പ്രവര്‍ത്തന രംഗത്തുണ്ട്

കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പൂര്‍ണമായും പ്രയോജനപ്പെടുത്തുക; ഇന്ത്യന്‍ എംബസി

മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന ഗാര്‍ഹിക ( വിസ നമ്പര്‍ 20) മറ്റു തൊഴില്‍ (വിസ നമ്പര്‍ 18) വിസകളും ഇല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് നാട്ടിലേക്ക് പോകാനാവശ്യമായ എല്ലാവിധ നിയമ സഹായവും ഇന്ത്യന്‍ എംബസി നല്‍കി വരുന്നുണ്ട്. ഏകദേശം 27000 ലധികം ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി കുവൈറ്റില്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ഇത് വരെ പതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ് എംബസിയെ സമീപിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait City, Kuwait, Gulf, Top-Headlines, Indian Embassy, Utilize amnesty of the Kuwait State Government; Indian Embassy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia