city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പശ്ചിമേഷ്യ യുദ്ധക്കളമാകുമോ? കുവൈത്തില്‍ 3500 സൈനികരെ കൂടി വിന്യസിച്ച് അമേരിക്ക

കുവൈത്ത് സിറ്റി: (www.kasaragodvartha.com 05.01.2020)   പശ്ചിമേഷ്യ യുദ്ധക്കളമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്‍ സൈനിക മേധാവിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് രംഗം പ്രക്ഷുബ്ധമായത്.

പശ്ചിമേഷ്യ യുദ്ധക്കളമാകുമോ? കുവൈത്തില്‍ 3500 സൈനികരെ കൂടി വിന്യസിച്ച് അമേരിക്ക

മേധാവിയ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കന്‍ നടപടിയെ അപലപിച്ച് റഷ്യയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയതും ഇറാന് ധൈര്യം പകര്‍ന്നിട്ടുണ്ട്. സംഘര്‍ഷ സാഹചര്യത്തില്‍ 3500 സൈനികരെ കൂടി അമേരിക്ക കുവൈത്തിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 500 യു എസ് സൈനികര്‍ കുവൈത്തിലെത്തിയിരുന്നു. കൂടുതല്‍ പേരെ ആവശ്യമാണെങ്കില്‍ പിന്നീട് പരിഗണിക്കുമെന്നാണ് അമേരിക്കന്‍ വിശദീരകണം.

ഇറാനിലെ ഖുദ്‌സ് സേനാവിഭാഗം മേധാവി ഖാസിം സുലൈമാനിയടക്കം ഇറാഖിലെ ബഗ്ദാദില്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന് മുമ്പ് തീരുമാനിച്ചതാണ് കുവൈത്തിലേക്ക് 4,000 സൈനികരെ അധികമായി അയക്കണമെന്നത്. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ അക്രമമുണ്ടായതും അനുബന്ധ സംഭവങ്ങളും ആണ് തീരുമാനത്തിന് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കുകയായിരുന്നു. കുവൈത്ത് ക്യാമ്പിലുള്ള സൈനികരില്‍ ഒരു വിഭാഗം കഴിഞ്ഞ ദിവസം ഇറാഖ് അതിര്‍ത്തിയിലേക്ക് പോയിരുന്നു.

ഖാസിം സുലൈമാനിയുടെ മരണത്തോടെ പ്രശ്‌നം മറ്റൊരു തലത്തിലേക്ക് വികസിച്ചതോടെ കൂടുതല്‍ സൈനികരെ അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിക്കാനിടയുണ്ട്. മേഖലയിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകളെല്ലാം കനത്ത ജാഗ്രതയിലാണ്. ഇറാഖില്‍ ഇപ്പോള്‍ 5000 അമേരിക്കന് സൈനികരുണ്ട്. ഇവര്‍ ഉള്‍പ്പെടെ 60,000 സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ ആകെ വിന്യസിച്ചിട്ടുള്ളത്.

keywords:  Gulf, kuwait City, World, news, US to deploy 3,500 new troops to Middle East — as it happened 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia