city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അര്‍ബന്‍ പുത്തൂര്‍ പ്രീമിയര്‍ ലീഗ്: എ ആര്‍ അവഞ്ചേഴ്‌സിന് കിരീടം

ദുബൈ: (www.kasargodvartha.com 26/03/2016) മൊവാസ് സംഘടിപ്പിച്ച അര്‍ബന്‍ എനര്‍ജി ഡ്രിങ്ക്‌സ് പുത്തൂര്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം കിരീടവും തേടിയുള്ള വീറും പോരും നിറഞ്ഞ പടയോട്ടത്തിനൊടുവില്‍, ആവേശത്തിന്റെ വിസ്‌ഫോടനം തീര്‍ത്ത കലാശക്കൊട്ടില്‍ എ ആര്‍ അവഞ്ചേഴ്‌സിനു കിരീടം. ബില്‍ബവാ മൈതാനത്ത് തിങ്ങിനിറഞ്ഞ പി പി എല്ലിന്റെ എക്കാലത്തെയും മികച്ച കാണികളെയും ആരവങ്ങളെയും സാക്ഷികളാക്കി ക്ലാസിക് എഫ് സി യെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണു അവഞ്ചേഴ്‌സ് കിരീടമുയര്‍ത്തിയത്.
അര്‍ബന്‍ പുത്തൂര്‍ പ്രീമിയര്‍ ലീഗ്: എ ആര്‍ അവഞ്ചേഴ്‌സിന് കിരീടം
       ബെസ്റ്റ്‌പ്ലെയറായി 
തിരഞ്ഞെടുക്കപ്പെട്ട ആഷിഖ്‌


സംസ്ഥാനത്തെ വന്‍ താരനിരയെ തന്നെ അണിനിരത്തിയ ടീമുകള്‍ നാട്ടില്‍ നിന്നും വിദേശത്ത് നിന്നുമടക്കം ഒഴുകിയെത്തിയ കാണികള്‍ക്ക് വശ്യസുന്ദര ഫുട്‌ബോളിന്റെ അവിസ്മരണീയ നിറകാഴ്ചകളൊരുക്കി. ടൂര്‍ണമെന്റിന്റെ താരമായി ആഷിക് കുരുണിയനെ തിരഞ്ഞെടുത്തപ്പോള്‍ പുത്തൂരിലെ മികച്ച താരമായി നൗഫല്‍ ഡി എമ്മിനെ തിരഞ്ഞെടുത്തു. എച്ച് എ ഖാലിദ് ആണ് മികച്ച ഡിഫന്‍ഡര്‍. നിഷാദ് മാവൂര്‍ 10 ഗോളുകളുമായി ടോപ് സ്‌കോറര്‍ ആയപ്പോള്‍ അസ്‌കര്‍ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദില്‍ എഫ് സി ആണ് ഫയര്‍ പ്ലെ ട്രോഫി കരസ്ഥമാക്കിയത്.

ഇതോടൊപ്പം നിരവധി മത്സരങ്ങളും ആകര്‍ഷക സമ്മാനങ്ങളുമൊരുക്കി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച പരിപാടികളും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അര്‍ബന്‍ പുത്തൂര്‍ പ്രീമിയര്‍ ലീഗ്: എ ആര്‍ അവഞ്ചേഴ്‌സിന് കിരീടം

അര്‍ബന്‍ പുത്തൂര്‍ പ്രീമിയര്‍ ലീഗ്: എ ആര്‍ അവഞ്ചേഴ്‌സിന് കിരീടം

Keywords : Dubai, Football Tournament, Winners, Gulf, Mogral Puthur, Urban Puthur Premier League, Urban PPL: AR Aventures champions.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia