യു.പി മാഹിന്‍ ഫാമിലി അബുദാബിയില്‍ കുടുംബ സംഗമം നടത്തി
Nov 29, 2015, 10:00 IST
അബുദാബി: (www.kasargodvartha.com 29/11/2015) യു.എ.ഇയിലുള്ള ഉദുമയിലെ യു.പി മാഹിന്‍ ഫാമിലി കുടുംബ സംഗമം അബുദാബി എയര്‍പോര്‍ട്ട് പാര്‍ക്കില്‍ നടന്നു. അസ്മല്‍ ഷരീഫിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ സഫറുദ്ദീന്‍ ശരീഫ് സ്വാഗതം പറഞ്ഞു.
അബ്ദുര്‍ റഹ് മാന്‍ ഷരീഫ് ആമുഖ പ്രഭാഷണം നടത്തി. 'കുടുംബ ബന്ധം ഖുര്‍ആന്റെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ അഹ് മദ് സഹീര്‍ ഹ്രസ്വ പ്രഭാഷണം നടത്തി. മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം വിവിധ കലാ - കായിക പരിപാടികള്‍ നടത്തി. പരിപാടികള്‍ക്ക് അബൂബക്കര്‍, ഷറഫുദ്ദീന്‍, ജവാദ് ഷരീഫ്, അലി ശബീര്‍, സഫറുദ്ദീന്‍ ശരീഫ്, അസ്മല്‍ ശരീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. യുഎഇയിലുള്ള യു.പി മാഹിന്‍ ഫാമിലിയിലെ മുതിര്‍ന്ന കുടുംബാംഗങ്ങളായ അബ്ദുര്‍ റഹ് മാന്‍ ഷരീഫ്, അബൂബക്കര്‍, ഖമറുന്നിസ എന്നിവരെ യഥാക്രമം ജുനൈദ് ഷരീഫ്, ഷറഫുദ്ദീന്‍, സഫീറ എന്നിവര്‍ ചേര്‍ന്ന് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഷാള്‍ അണിയിച്ച് ആദരിച്ചു. വരുംകാലങ്ങളില്‍ കൂടുതല്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കാനും, ചാരിറ്റി, റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനും അംഗങ്ങള്‍ തീരുമാനിച്ചു.
Keywords : Abudhabi, Family-meet, Gulf, Udma, UP Mahin Family, UP Mahin family meet in Abu Dhabi.