Covid Restrictions Lifted | കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി; വാക്സിനെടുക്കാത്തവര്‍ക്കും ഇനി ഒമാനില്‍ പ്രവേശിക്കാം
മസ്ഖത്: (www.kasargodvartha.com) വാക്സിന് സ്വീകരിക്കാത്തവര്‍ക്കും ഇനി ഒമാനില്‍ പ്രവേശിക്കാമെന്ന് അധികൃതര്‍. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രാല ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. കഴിഞ്ഞ മാസമാണ് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും സുപ്രീം കമിറ്റി എടുത്ത് കളഞ്ഞത്.
കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയിരുന്നു. ഇതോടെ വാക്സിനേഷന് സര്ടിഫികറ്റ്, പിസിആര്‍ നെഗറ്റീവ് സര്ടിഫികറ്റ്, മുശ് രിഫ് രജിസ്ട്രേഷന് സര്ടിഫികറ്റ്, മെഡികല്‍ ഇന്‍ഷുറന്‍സ് എന്നീ രേഖകളൊന്നും ഇനി ഒമാനിലെത്തുന്നവര്‍ക്ക് ആവശ്യമില്ല.
Keywords: News, Gulf, World, Oman, Vaccinations, COVID-19, Unvaccinated passengers can enter Oman.