city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉണ്ണിത്താന്റെ വിജയം; ദുബൈയിലും ആഘോഷം

ദുബൈ: (www.kasargodvartha.com 24.05.2019) 35 വര്‍ഷമായി എല്‍ ഡി എഫിന്റെ കുത്തക സീറ്റായിരുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം തിരിച്ച് പിടിച്ച് ചരിത്രം സൃഷ്ടിച്ച രാജ് മോഹന്‍ ഉണ്ണിത്താന്റെ വിജയം ദുബൈയിലും യു എ ഇയിലെ മറ്റു എമിറേറ്റുകളിലും ആഘോഷിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിവിധ സ്ഥലങ്ങളില്‍ ഒത്തുകൂടിയുമാണ് ഉണ്ണിത്താന്റെ വിജയം ദുബൈയിലും ആഘോഷിച്ചത്. കെ എം സി സി, ഒ ഐ സി സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും പ്രാദേശികമായ കൂട്ടായ്മകളുടെ നേതൃത്വത്തിലുമാണ് വിജയാഹ്ലാദം പ്രകടിപ്പിച്ചത്.

റമദാന്‍ ആയതിനാല്‍ വലിയ രീതിയിലുള്ള ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു ആഘോഷം. കല്ല്യാശേരി നിയോജക മണ്ഡലം യു ഡി എ എഫ് പ്രവര്‍ത്തകരും ഉണ്ണിത്താന്റെ വിജയം ദുബൈയില്‍ ആഘോഷിച്ചു. ആഘോഷ പരിപാടിക്ക് യു എ ഇ യുഡി എഫ് ജനറല്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി, ഇന്‍ക്കാസ് ദുബൈ കമ്മിറ്റി ട്രഷറര്‍ സി പി ജലീല്‍, കെ എം സി സി നേതാക്കളായ ശംസുദ്ദീന്‍ നെരിക്കോട്, ഉസ്മാന്‍ ഓണപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ഉണ്ണിത്താന്റെ വിജയം; ദുബൈയിലും ആഘോഷം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Gulf, news, Top-Headlines, Dubai, Unnithan's win; Celebrated in Dubai
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia