city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Zamato | യുഎഇയില്‍ നവംബര്‍ 24 മുതല്‍ ഫുഡ് ഓര്‍ഡറിംഗ് സേവനം സൊമാറ്റോ നിര്‍ത്തുന്നു

അബൂദബി: (www.kasargodvartha.com) യുഎഇയില്‍ പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ നവംബര്‍ 24 മുതല്‍ ഫുഡ് ഓര്‍ഡറിംഗ് സേവനം നിര്‍ത്തുന്നു. റസ്റ്ററന്റ് രംഗത്തേക്ക്  സേവനം വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിന്‍വാങ്ങുന്നത്. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. 

ഈ വര്‍ഷം ഡിസംബര്‍ 30നകം പരസ്യങ്ങള്‍ക്കായി നല്‍കിയ തുക തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ ഫീചറുകള്‍ ആരംഭിക്കുമെന്ന് സൊമാറ്റോ വ്യക്തമാക്കി.

Zamato | യുഎഇയില്‍ നവംബര്‍ 24 മുതല്‍ ഫുഡ് ഓര്‍ഡറിംഗ് സേവനം സൊമാറ്റോ നിര്‍ത്തുന്നു

അതേസമയം ഒമ്പത് അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് യുഎഇയില്‍ സര്‍കാര്‍ തടഞ്ഞു. അരി, ഗോതമ്പ്, പാചക എണ്ണ, മുട്ട, പാല്‍, ബ്രെഡ്, പയര്‍, പഞ്ചസാര, കോഴിയിറച്ചി എന്നിവയുടെ വില വര്‍ധനയാണ് തടഞ്ഞത്. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാനായി യുഎഇ മന്ത്രിസഭ പുതിയ വില നിയന്ത്രണ നയത്തിന് രൂപം നല്‍കിട്ടുണ്ട്.

Keywords: Abudhabi, News, Gulf, World, Top-Headlines, Business, Food, UAE, UAE: Zomato to discontinue food ordering service from November 24.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia