city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് 2 മരണം: പരിക്കേറ്റവര്‍ ആശുപത്രിയില്‍

ഫുജൈറ: (www.kasrgodvartha.com) സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. യുഎഇയിലെ ഫുജൈറയിലെ അല്‍ സെയ്ജി ഏരിയയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. സ്വദേശികളായ കുട്ടികളാണ് മരിച്ചത്.

കാറില്‍ ഡ്രൈവര്‍, അഞ്ചു വയസിനും 11 വയസിനും ഇടയിലുള്ള അഞ്ച് കുട്ടികള്‍, ആയ എന്നിങ്ങനെ ഏഴുപേരാണ് ഉണ്ടായിരുന്നത്.

സംഭവത്തെ കുറിച്ച് ഫുജൈറ പൊലീസ് പറയുന്നത്:

അപകടത്തില്‍പെട്ട് പരിക്കേറ്റവരെ അല്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.30 മണിയോടെയാണ് വാഹനാപകടം സംബന്ധിച്ച വിവരം പൊലീസ് ഓപറേഷന്‍സ് റൂമില്‍ ലഭിച്ചത്. അല്‍ ദൈദിലെ താമസക്കാരായ കുട്ടികളാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ രാവിലെ 7.15ഓടെയാണ് അല്‍ ദൈദ് ആശുപത്രിയിലെത്തിച്ചത്.

ഇവരില്‍ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഒരു സ്ത്രീ ഓടിച്ച കാറുമായാണ് കുട്ടികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

  Accidental Death | സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് 2 മരണം: പരിക്കേറ്റവര്‍ ആശുപത്രിയില്‍


മരിച്ച കുട്ടികളുടെ ഖബറടക്കം അല്‍ ദൈദിലെ ബിന്‍ ഹുവൈദന്‍ മസ്ജിദില്‍ നടന്നു.

Keywords: UAE: Two children on their way to school killed in road crash, UAE, News, Accidental Death, Top-Headlines, Children, Dead body, Gulf, World.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia