യുഎഇയില്‍ വാക്സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍
അബൂദബി: (www.kasargodvartha.com 10.01.2021) യുഎഇയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കുള്ള വിദേശയാത്രാ വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യുഎഇ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പെടുത്തിയത്. അതേസമയം പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷനല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജെന്‍സി മാനേജ്മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു.
മെഡികല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്സിന്‍ എടുക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Abudhabi, News, Gulf, World, Top-Headlines, Ban, Vaccinations, COVID-19, Health, UAE, Travel, Citizen, Unvaccinated, UAE: Travel ban on unvaccinated citizens from Jan 10