യുഎഇയില്‍ വാഹനാപകടത്തില്‍ 3 പേര്‍ക്ക് പരിക്ക്; ലൈസന്‍സില്ലാതെ വാഹനമോടിച്ച 17കാരന്‍ അറസ്റ്റില്‍
റാസല്‍ഖൈമ: (www.kasargodvartha.com 28.05.2021) യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ലൈസന്‍സില്ലാതെ വാഹനമിടിച്ച് അപകടം ഉണ്ടാക്കിയ 17കാരനായ അറബ് വംശജനെ റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടായതോടെ സ്ഥലത്ത് നിന്ന് 17കാരന്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിച്ചു.
ഗുരുതര പരിക്കേറ്റ മൂന്നുപേര്‍ക്ക് പുറമെ അപകടത്തില്‍ രണ്ടുപേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ട്രാഫിക് പട്രോള്‍സ് വകുപ്പിലെ ട്രാഫിക് അന്വേഷണ വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ റഹ് മാന്‍ അഹ് മദ് അല്‍ ഷെഹി പറഞ്ഞു.
Keywords: UAE, News, Gulf, World, Top-Headlines, Accident, Death, Injured, Hospital, UAE: Teen driving without licence runs over 3 people, arrested