യുഎഇയില്‍ 3,294 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 18 മരണം
Feb 18, 2021, 17:24 IST
അബൂദബി: (www.kasargodvartha.com 18.02.2021) യുഎഇയില്‍ വ്യാഴാഴ്ച 3,294 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 3,431 പേര്‍ കൂടി രോഗമുക്തി നേടി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 18 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപോര്‍ട് ചെയ്തു. 1,71,667 കോവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,61,877 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,47,366 പേരാണ് ഇതിനോടകം രോഗമുക്തരായത്. ഇതുവരെ 1,073 കോവിഡ് മരണങ്ങളും രാജ്യത്ത് റിപോര്‍ട് ചെയ്യപ്പെട്ടു. രാജ്യത്ത് നിലവില്‍ 13,438 കോവിഡ് രോഗികളാണുള്ളത്.
Keywords: Abudhabi, news, Gulf, World, COVID-19, Death, Top-Headlines, UAE reports 3,294 Covid-19 cases; 18 deaths