യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ്; 14 മരണം
Feb 16, 2021, 17:24 IST
അബൂദബി: (www.kasargodvartha.com 16.02.2021) യുഎഇയില്‍ ചൊവ്വാഴ്ച 3,236 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 3,634 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപോര്‍ട് ചെയ്തു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,40,365 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,041 മരണങ്ങള് ഇതുവരെ സംഭവിച്ചു. നിലവില്‍ 13,725 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്.
Keywords: Abudhabi, news, Gulf, World, COVID-19, Death, Top-Headlines, UAE reports 3,236 Covid-19 cases; 14 deaths