യുഎഇയില്‍ 2,282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2,233 പേര്‍ക്ക് രോഗമുക്തി, 10 മരണം
Jun 26, 2021, 17:12 IST
അബൂദബി: (www.kasargodvartha.com 26.06.2021) യുഎഇയില്‍ ശനിയാഴ്ച 2,282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 2,233 പേര് കൂടി രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കോവിഡ് മരണങ്ങള് കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.
യുഎഇയില്‍ 6,24,814 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 6,03,541 പേര് രോഗമുക്തി നേടി. 1,792 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. നിലവില്‍ 19,481 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, Death, UAE reports 2,282 Covid-19 cases, 2,233 recoveries, 10 deaths