യുഎഇയില്‍ പുതിയതായി 1,311 പേര്‍ക്ക് കൂടി കോവിഡ്; 793 പേര്‍ക്ക് രോഗമുക്തി, ഒരു മരണം
Dec 4, 2020, 17:07 IST
അബൂദബി: (www.kasargodvartha.com 02.12.2020) യുഎഇയില്‍ പുതിയതായി 1,311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 174,062 ആയി. ചികിത്സയിലായിരുന്ന 793 പേര് രോഗമുക്തരാവുകയും ചെയ്തു. 157,828 പേരാണ് ഇതിനോടകം രോഗമുക്തരായത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ 586 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 113,928 കോവിഡ് പരിശോധനകളാണ് നടത്തിയത്. നിലവില്‍ 15,648 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Keywords: Abudhabi, news, Gulf, World, COVID-19, Top-Headlines, Treatment, UAE reports 1,311 Covid-19 cases, 793 recoveries 1 death