യുഎഇയില്‍ 1,153 പേര്‍ക്ക് കൂടി കോവിഡ്; 634 പേര്‍ രോഗമുക്തി, 3 മരണം
Dec 6, 2020, 17:53 IST
അബൂദബി: (www.kasargodvartha.com 06.12.2020) യുഎഇയില്‍ പുതിയതായി 1,153 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 176,429 ആയി. അതേസമയം ചികിത്സയിലായിരുന്ന 634 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 159,132 പേരാണ് ഇതിനോടകം രോഗമുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 592 ആയി. നിലവില്‍ 16,705 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.