Fuel Price | സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
അബൂദബി: (www.kasargodvartha.com) സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 62 ഫില്‍സിന്റെ കുറവാണ് ഇന്ധനവിലയില്‍ വന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് ഇന്ധന വില കുറയുന്നത്. ഓഗസ്റ്റ് മാസത്തിലും 60 ഫില്‍സിന്റെ കുറവുണ്ടായിരുന്നു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ സൂപര്‍ 98 പെട്രോളിന് 3.41 ദിര്‍ഹമായിരിക്കും വില. ഓഗസ്റ്റ് മാസത്തില്‍ ഇത് 4.03 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ഓഗസ്റ്റിലെ വിലയായ 3.92 ദിര്‍ഹത്തില്‍ നിന്ന് ഈ മാസം 3.30 ദിര്‍ഹമായാണ് വില കുറഞ്ഞിരിക്കുന്നത്.
ഇ-പ്ലസ് 91 പെട്രോളിന് ഓഗസ്റ്റില്‍ 3.84 ദിര്‍ഹമായിരുന്നു വില. ഇത് സെപ്റ്റംബറില്‍ 3.22 ദിര്‍ഹമായി കുറഞ്ഞിട്ടുണ്ട്. ഡീസല്‍ വിലയിലും കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബറില്‍ ഒരു ലിറ്റര്‍ ഡീസലിന് 3.87 ദിര്‍ഹമായിരിക്കും വില. ഓഗസ്റ്റില്‍ ഇത് 4.14 ദിര്‍ഹമായിരുന്നു.
Keywords: Abudhabi, News, Gulf, World, Top-Headlines, Business, Price, UAE: Petrol, diesel prices for September 2022 announced.