Fuel Price | ദുബൈയില്‍ ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു
Oct 1, 2022, 08:37 IST
ദുബൈ: (www.kasargodvartha.com) ദുബൈയില്‍ ഒക്ടോബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് വീണ്ടും ഇന്ധനവില കുറഞ്ഞു. തുടര്‍ചയായി മൂന്നാം മാസമാണ് വിലയില്‍ കുറവ് വരുന്നത്.
പെട്രോള്‍ സൂപര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ നിരക്ക്. സെപ്റ്റംബറില്‍ 3.41 ദിര്‍ഹമായിരുന്നു. സെപ്റ്റംബറില്‍ 3.30 ദിര്‍ഹമായിരുന്ന സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹമായിട്ടുണ്ട്.
സെപ്തംബറില്‍ ലിറ്ററിന് 3.22 ദിര്‍ഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്റ്റംബറില്‍ 3.87 ദിര്‍ഹമായിരുന്ന ഡീസല്‍ ലിറ്ററിന് 3.76 ദിര്‍ഹമാണ് ഒക്‌ടോബറിലെ നിരക്ക്.
Keywords: Dubai, news, Gulf, World, Top-Headlines, Price, Business, UAE: Petrol, diesel prices for October 2022 announced.