Fuel Price | യുഎഇയില്‍ ഡിസംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ ഡിസംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില കമിറ്റിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നു മുതല്‍ സൂപര്‍ 98 പെട്രോളിന് ലിറ്ററിന് 3.30 ദിര്‍ഹമാണ് വില. നവംബറില്‍ ഇത് 3.32 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.18 ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 3.20 ദിര്‍ഹമായിരുന്നു.
ഡിസംബറില്‍ ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 3.11 ആണ് വില. എന്നാല്‍ കഴിഞ്ഞ മാസം ഇത് 3.13 ദിര്‍ഹമായിരുന്നു. ഡീസലിന് 3.74 ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 4.01 ദിര്‍ഹമായിരുന്നു. 2015ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.
Keywords: Abudhabi, News, Gulf, World, Top-Headlines, Price, Business, Petrol, UAE: Petrol, diesel prices for December 2022 announced.