യുഎഇ ദേശീയ ദിനാഘോഷം
Nov 29, 2011, 10:20 IST
ഷാര്‍ജ: യുഎഇ ദേശീയ ദിനാഘോഷം സമുചിതമായി ആഘോഷിക്കുവാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ തയ്യാറെടുക്കുന്നു. ഡിസംബര്‍ 2ന് വെള്ളിയാഴ്ച വൈകീട്ട് 7.30ന് അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ പൊതുസമ്മേളനത്തോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. ഇന്ത്യന്‍ കോണ്‍സുല്‍ എം.പി.സിംഗ് മുഖ്യ അതിഥിയാകും. മറ്റു വിശിഷ്ട വ്യക്തികളും അസോസിയേഷന്‍ ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങില്‍ സംബന്ധിക്കും. ഷാര്‍ജ പോലീസ് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി പോലീസിന്റെ ഭാഗമായി ട്രാഫിക് അവയര്‍നെസ് പ്രസന്റേഷന്‍ നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
Keywords: Nationalday Celabrations, Sharjah, UAE, Gulf