യുഎഇ ദേശീയ ദിനാഘോഷം; 10 ദിവസത്തേക്ക് സൗജന്യ ഹൈസ്പീഡ് വൈഫൈ
Nov 29, 2018, 21:51 IST
അബുദാബി:(www.kasargodvartha.com 29/11/2018) യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടെലികോം കമ്പനികളായ ഡുവും ഇത്തിസാലാത്തും 10 ദിവസത്തേക്ക് ഹൈസ്പീഡ് വൈഫൈ സൗജന്യമായി നല്‍കുന്നു.
ഡുവിന്റെ 'പ്രീമിയം സ്പീഡ് വൈഫൈ' നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയായിരിക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന് പുറമെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഡു ഹോം സര്‍വീസ് ഉപഭോക്താക്കള്‍ക്ക് 200ലേറെ ടി.വി ചാനലുകള്‍ സൗജന്യമായി കാണാം. സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി 47 ജി.ബി സൗജന്യ ഡേറ്റയും ഡു പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തിസാലാത്തിന്റെ 'സൂപ്പര്‍ ഫാസ്റ്റ് യുഎഇ വൈഫൈ' നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയായിരിക്കും ലഭിക്കുക.
രാജ്യത്തെ പ്രധാന മാളുകള്‍, കഫേകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലെല്ലാം സൗജന്യ വൈഫൈ ലഭിക്കും. UAE WiFi , Etisalat
എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്ത ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കുക മാത്രമാണ് വേണ്ടത്. യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം സൗകര്യം പ്രയോജനപ്പെടുത്താം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Abudhabi, Gulf, UAE, WI-FI,UAE National day; 10days free wi fi