യു എ ഇ മുളിയാര്‍ കൂട്ടായ്മ വാര്‍ഷികാഘോഷം നടത്തി
Oct 29, 2016, 08:00 IST
ദുബൈ: (www.kasargodvartha.com 29/10/2016) മുളിയാര്‍ പഞ്ചായത്തിലെ യു എ ഇയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മ വാര്‍ഷികാഘോഷ വിനോദയാത്ര സംഘടിപ്പിച്ചു. രാവിലെ 8.30 നു വിവിധ എമിറേറ്റ്സുകളില്‍ നിന്നായി പ്രത്യേകം എര്പെടുത്തിയ ബസുകളിലായി ഫുജൈറ അല്‍ മദാബ് പാര്‍ക്കിലേക്കായിരുന്നു യാത്ര.
കുട്ടികള്‍ക്കും, വനിതകള്‍ക്കും, പുരുഷന്മാര്ക്കും, ദമ്പതികള്‍ക്കും വിവിധ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ഓട്ട മത്സരം, കമ്പവലി, ഷൂട്ട്ഔട്ട്, അകംപുറം മത്സരം, പുരുഷന്മാരുടെ സാരി ഉടുക്കല്‍ മത്സരം, ദാമ്പതികള്ക്കായി റിലേ മത്സരം, തേങ്ങ പെറുക്കല്‍ മത്സരം, കുട്ടികള്‍ക്കായി മിട്ടായി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കളികള്‍ കാണികളില്‍ സന്തോഷം പകരുന്നതായിരുന്നു.
വാശിയേറിയ ലേലം വിളി മത്സരത്തിനു ശേഷം സമാപന സമ്മേളനവും നടന്നു. മുളിയാര്‍ കൂട്ടായ്മ ചെയര്മാന് സന്തോഷ് നരിക്കോള്‍, പ്രസിഡന്റ് ഗോപി മുളിയാര്‍, ജനറല്‍ സെക്രട്ടറി ഉദയന്‍ കോട്ടൂര്‍, ട്രഷറര്‍ മണി ബേപ്പ്, പ്രോഗ്രാം കണ്‍വീനര്‍ രാഘവന് മുണ്ടക്കൈ, സുകുമാരന്‍ കുണിയേരി, ചന്ദ്രന് ബി സി, സുനില്‍ കുന്നുമ്മല്വീട്, ദിപിന് ഇരിയണ്ണി, പ്രഭാകരന് സി കെ, രതീഷ് പി ജി, പ്രസന്നന് പേരടുക്കം, അനില്‍ ബേപ് എന്നിവര്‍ നേതൃത്വം നല്കി.
Keywords : UAE, Muliyar, Meet, Inauguration, Gulf, UAE Muliyar Kootayma anniversary celebrated.