നിരാശ്രയര്‍ക്ക് ആശ്രയമാവുന്ന നൂതന പദ്ധതികളുമായി യു എ ഇ മൊഗ്രാല്‍ ഗ്രീന്‍സ്റ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
Oct 5, 2016, 09:00 IST
മൊഗ്രാല്‍: (www.kasargodvartha.com 05/10/2016) മൊഗ്രാലിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമാവുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഇതിനകം ശ്രദ്ധേയമായ യു എ ഇ മൊഗ്രാല്‍ ഗ്രീന്‍സ്റ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നൂതന പദ്ധതികളുമായി വീണ്ടും രംഗത്ത്. നൂറിലധികം അംഗങ്ങളുടെ പിന്‍ബലത്തോടെ യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ്, നിര്‍ധന കുടുംബത്തിലെ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളുടെ പഠന ചിലവ് പൂര്‍ണമായും വഹിച്ച് ദത്തെടുക്കുന്ന പുതിയ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി മതഭൗതിക പഠനങ്ങളുടെ സമന്വയ സ്ഥാപനമായ മൊഗ്രാല്‍ ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ പഠന, താമസ, ഭക്ഷണ ചിലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തു.
കഴിഞ്ഞ 16 വര്‍ഷമായി മൊഗ്രാലിന്റെ വിവിധ ഭാഗങ്ങളിലായി ദുരിത ജീവിതം നയിക്കുന്നവരെ കണ്ടെത്തി സാന്ത്വനം പകര്‍ന്ന് വരുന്ന യു എ ഇമൊഗ്രാല്‍ ഗ്രീന്‍സ്റ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിവര്‍ഷം രണ്ട് ലക്ഷത്തില്‍ പരം രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. റമദാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്രസ്റ്റ്, നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം തയ്യല്‍ മെഷീനുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
കൂടാതെ സാമ്പത്തിക പ്രയാസം മൂലം പാതിവഴിയില്‍ നിലച്ചുപോയ ഒരു കുടുംബത്തിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സാമ്പത്തിക സഹായവും ട്രസ്റ്റ് ഈ വര്‍ഷം ചെയ്തിട്ടുണ്ട്. പുതിയ പദ്ധതിയുടെ ഭാഗമായി യു എ ഇ മൊഗ്രാല്‍ ഗ്രീന്‍സ്റ്റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്ല അറബി, ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ എം എ ഖാസിം മുസ്ലിയാര്‍ക്ക് ഒരു വിദ്യാര്‍ത്ഥിയുടെ പഠന ചിലവിനുള്ള തുക കൈമാറി. ചടങ്ങില്‍ കെ എ കുഞ്ഞഹമ്മദ്, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്, സി എച്ച് അബ്ദുല്‍ ഖാദര്‍, സുബൈര്‍ നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Mogral, UAE, Committee, Programme, UAE Mogral Green Charitable Trust.