Cylinder Explosion | അബൂദബിയില്‍ ഗ്യാസ് പ്ലാന്റില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; തീപിടിത്തം നിയന്ത്രണ വിധേയമാക്കി
അബൂദബി: (www.kasargodvartha.com) വ്യവസായ മേഖലയിലെ ഒരു ഗ്യാസ് പ്ലാന്റില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം. അല്‍ മഫ്‌റഖ് ഏരിയയില്‍ ശനിയാഴ്ച രാവിലെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് അബൂദബി പൊലീസ് പറഞ്ഞു. അബൂദബി പൊലീസ് ഓപറേഷന്‍സ് സെന്ററില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു.
സ്ഥിഗതികള്‍ പരിശോധിച്ച ശേഷം മേഖലയില്‍ തണുപ്പിക്കല്‍ നടപടി (Cooling operation) പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും എന്താണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ഔദ്യോഗിക സ്രോതസുകളില്‍ നിന്നു മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Keywords: Abudhabi, news, Gulf, World, Top-Headlines, fire, Accident, UAE: Fire from gas cylinder explosion put out in Abu Dhabi.