മമ്മൂട്ടിയുടെ ജന്മദിനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ആഘോഷിച്ച് യു എ ഇ ആരാധകര്‍
Sep 7, 2019, 20:02 IST
ദുബൈ: (www.kasargodvartha.com 07.09.2019) മമ്മൂട്ടിയുടെ ജന്മദിനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ആഘോഷിച്ച് യു എ ഇ ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് യു എ ഇയുടെ നേതൃത്വത്തില്‍ ദുബൈയില്‍ രക്തദാന ക്യാമ്പ് നടത്തി. തുടര്‍ച്ചയായി ആറാം വര്‍ഷം ഏഴാമത് ക്യാമ്പാണ് വിജയകരമായി നടത്തിയത്.
യു എ ഇ ആരോഗ്യ മന്ത്രാലയം, ഷാര്‍ജ ബ്ലഡ് ബാങ്ക്, ദുബൈ കിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡോക്കിബ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ദുബൈയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖുസൈസില്‍ വൈകുന്നേരം നാലു മണി മുതല്‍ 10 മണി വരെയായിരുന്നു രക്തദാന ക്യാമ്പ്.
ഇന്ത്യക്കാരെ കൂടാതെ മറ്റു രാജ്യക്കാരും രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് രക്തം നല്‍കി. എപ്പോഴും വിരളമായി മാത്രം കിട്ടാറുള്ള നെഗറ്റീവ് ഗ്രൂപ്പ് രക്തം ഈ ക്യാമ്പിലൂടെ നിരവധി വ്യക്തികളില്‍ നിന്നും ശേഖരിക്കാന്‍ കഴിഞ്ഞതായി ബ്ലഡ് ബാങ്ക് ജീവനക്കാരന്‍ പറഞ്ഞു. മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയും യു എ ഇ രക്ഷാധികാരിയുമായ സഫീദ്, മമ്മൂട്ടി ഫാന്‍സ് യു എ ഇ ചാപ്റ്റര്‍ പ്രസിഡണ്ട് ഷനോജ്, സെക്രട്ടറി ഹാരീസ് റഹ് മാന്‍, ആമീന്‍ ഇക്ബാല്‍, റജീബ് റഹ് മാന്‍, സുല്‍ഫിക്കര്‍, ഷാസ്, അലി, ജോസഫിന്‍, നവാസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, Gulf, news, Top-Headlines, UAE, UAE fans celebrated Mammootty's birthday with Social service
< !- START disable copy paste -->