Expatriate Died | തലച്ചോറില്‍ രക്തസ്രാവം; ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്ദുര്‍ റഹ് മാന്‍ (32) ആണ് മരിച്ചത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അബൂദബി ശൈഖ് ഖലീഫ മെഡികല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.
പരേതനായ മൊയ്തീന് കലംപറമ്പില്‍-കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സെയ്തലവി (അബൂദബി), ഹനീഫ (സലാല), മന്‍സൂര്‍ (ദുബൈ), ശംസുദ്ദീന്‍, അബ്ദുര്‍ റസാഖ്, ഖദീജ മസ്ഹൂദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അബൂദബി കെഎംസിസി സംസ്ഥാന കമിറ്റി സെക്രടറി മജീദ് അണ്ണാന്‍തൊടി, റശീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
Keywords: Abudhabi, news, Gulf, World, Top-Headlines, Treatment, UAE, UAE: Expatriate died due to brain haemorrhage.