Found Dead | ശാര്‍ജയില്‍ ഇന്‍ഡ്യന്‍ ഡോക്ടര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
ശാര്‍ജ: (www.kasargodvartha.com) ഇന്‍ഡ്യന്‍ ഡോക്ടര്‍ ദമ്പളതികളെ ശാര്‍ജയിലെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫര്‍ഹത് ഫാത്വിമ (70) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാര്‍ജ അല്‍നബ്ബ ഏരിയയിലെ അപാര്‍ട്‌മെന്റിലാണ് സംഭവം.
ദമ്പതികള്‍ ശാര്‍ജയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ആദ്യ വിവരം. പൊലീസിനെ വിവരം അറിയിച്ചതും മകനാണ് എന്നാണ് വിവരം. ശാര്‍ജ പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹങ്ങള്‍ അല്‍ കുവൈതി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഒടോപ്‌സിയ്ക്കായി ഫൊറന്‍സിക് ലാബിലേക്കും അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Sharjah, News, Gulf, World, Top-Headlines, Doctor, Police, hospital, UAE, UAE: Elderly Indian couple found dead in Sharjah apartment.