E-scooter Permit | യുഎഇയില്‍ ഇ-സ്കൂടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനിമുതല്‍ ഓണ്‍ലൈനിലൂടെ നേടാം
ദുബൈ: (www.kasargodvartha.com) യുഎഇയില്‍ ഇ-സ്കൂടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനിമുതല്‍ ഓണ്‍ലൈനിലൂടെ നേടാം. പെര്‍മിറ്റ് ലഭിക്കാന്‍ ആര്‍ടിഎ വെബ്സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓണ്‍ലൈന്‍ തിയറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാണ് പെര്‍മിറ്റ് ലഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം പരീക്ഷയില്‍ കുറഞ്ഞത് 75% മാര്‍ക് നേടിയാലേ ടെസ്റ്റ് വിജയിക്കുകയുള്ളൂ. വിജയികള്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇ-സ്കൂടര്‍ സുരക്ഷാ നിയമങ്ങള്‍ വിശദീകരിക്കുന്ന റൈഡര്‍മാര്‍ക്കുള്ള മാനുവല്‍ വളരെ സഹായകരമാണ്.
അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും മാനുവലില്‍ പരാമര്‍ശിക്കുന്നു. വെബ്സൈറ്റ്- https://www(dot)rta(dot)ae/wps/portal/rta/ae/home/promotion/rta-esccoter?lang=ar.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: കാല്‍നട ക്രോസിങിലൂടെ പോകുമ്പോള്‍ റൈഡര്‍ ഇറങ്ങണം. പതിനാറോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കണം റൈഡര്‍മാര്‍. എല്ലായ്പ്പോഴും ഒരു ഹെല്‍മെറ്റ്, പ്രതിഫലന ജാകറ്റ്, അനുയോജ്യമായ പാദരക്ഷകള്‍ എന്നിവയും ധരിക്കണം.
Keywords: Dubai, News, Gulf, World, Top-Headlines, Vehicle, UAE: E-scooter permits can be procured online.