Lost Property | യുഎഇയില്‍ കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ കനത്ത ശിക്ഷ; മുന്നറിയിപ്പുമായി അധികൃതര്‍
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ കനത്ത ശിക്ഷയെന്ന് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തനിക്ക് അവകാശമില്ലാത്ത ഏതൊരു വസ്തുവും സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ യുഎഇയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
2021ലെ 31-ാം ഫെഡറല്‍ ഉത്തരവ് പ്രകാരം, രാജ്യത്ത് വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ 20,000 ദിര്‍ഹത്തില്‍ കുറയാത്ത (നാല് ലക്ഷത്തിലധികം ഇന്‍ഡ്യന്‍ രൂപ) പിഴയും രണ്ട് വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലോ ലഭിക്കുന്നതോ അല്ലെങ്കില്‍ വീണുകിട്ടുന്നതോ ആയ സാധനങ്ങളോ പണമോ 48 മണിക്കൂറിനകം പൊലീസിന് കൈമാറുകയും അവയുടെ മേല്‍ അവകാശം സ്ഥാപിക്കാതിരിക്കുകയും വേണമെന്നാണ് നിയമെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Abudhabi, news, Gulf, World, Top-Headlines, Fine, Jail, UAE: Dh20,000 fine, 2 years jail for keeping lost property.