അബൂദബിയില്‍ കോവിഡ് പരിശോധനാ നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ്
Mar 25, 2021, 10:42 IST
അബൂദബി: (www.kasargodvartha.com 25.03.2021) അബൂദബിയില്‍ കോവിഡ് പരിശോധനാ നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ്. അബൂദബിയില്‍ നിലവില്‍ 85 ദിര്‍ഹമാണ് പിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇനി മുതല്‍ പിസിആര്‍ പരിശോധനയ്ക്ക് 65 ദിര്‍ഹമായിരിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.
സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്റ്റിനും ഉള്‍പ്പെടെ ഒരു പിസിആര്‍ പരിശോധനക്ക് ആകെ 65 ദിര്‍ഹമായിരിക്കും നിരക്കെന്ന് അബൂദബി ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ആശുപത്രികളില്‍ പിസിആര്‍ പരിശോധന നടത്തിവരുന്നുണ്ട്. ഇതിന് പുറമെ അബൂദബിയില്‍ വിവിധയിടങ്ങളിലായി ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.