യു എ ഇ ചേരൂര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ് 13ന്
Sep 10, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 10.09.2016) യു എ ഇ ചേരൂര്‍ വോളിബാള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 13 ന് റാഷിദിയ്യ സ്‌ട്രോക്‌സ് സ്‌പോര്‍ട്‌സ് അരീനയില്‍ നടക്കും. ചാംപ്യന്‍ഷിപ് സീസണ്‍ 3 വന്‍ വിജയമാക്കാന്‍ ലീഡേഴ്‌സ് ചേരൂര്‍ യു എ ഇ ഘടകം യോഗം തീരുമാനിച്ചു.
യു എ ഇയിലുള്ള ചേരൂര്‍ നിവാസികളായ 40 ഓളം കായിക താരങ്ങള്‍ അണിനിരക്കുന്ന കായിക മാമാങ്കത്തിന് വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ചെയര്‍മാന്‍ അമര്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നൗഫല്‍ ചേരൂര്‍ വിഷയാവതരണം നടത്തി.
ഹാരിസ് കൊവ്വല്‍, സിദ്ദീഖ് ഡി ഡി, മന്‍സൂര്‍ കെ എം, മുന്ന മിഹ്‌റാജ്, ഷംസു തറവിക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ എം സി നന്ദി പറഞ്ഞു.
Keywords : UAE, Gulf, Sports, Volleyball, Inauguration, Cheroor, Championship.