യു എ ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: നാലാം റൗണ്ടിലെ വിജയത്തോടെ മൂസാ ഷരീഫ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു
Oct 28, 2017, 17:16 IST
ഷാര്‍ജ: (www.kasargodvartha.com 28.10.2017) ഷാര്‍ജയില്‍ നടന്ന യു എ ഇ എഫ് ഡബ്ല്യു ഡി കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2017 ന്റെ നാലാം റൗണ്ടിലും മൂസാ ഷെരീഫിന് മിന്നും വിജയം. ഇതോടെ അഞ്ചു റൗണ്ടുകള്‍ അടങ്ങുന്ന യു എ ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മൂസ ഷരീഫ് സഖ്യം ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ വിജയം.
നേരത്തെ ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആദ്യ മൂന്ന് റൗണ്ടുകളില്‍ മൂസാ ഷരീഫ് സഖ്യം അനായാസ വിജയം നേടിയിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ദേശീയ അന്തര്‍ദേശീയ റാലികളില്‍ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി സി സി മേഖലയില്‍ ഇതിനകം മത്സരിച്ച അഞ്ച് റാലികളിലും തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്.
മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടായ 85 കിലോ മീറ്റര്‍ അടക്കമുള്ള ആറു സ്‌പെഷ്യല്‍ സ്‌റ്റേജ് ഉള്‍പെട്ട 192 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. അതിവേഗ റൗണ്ടായ 85 കിലോ മീറ്റര്‍ 54 മിനുറ്റും 54 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്താണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ് - ഗുരുവായൂര്‍ സ്വദേശി സനീം സാനി സഖ്യം നാലാം റൗണ്ടില്‍ ജേതാക്കളായത്. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അംഗവുമായ മൂസാ ഷരീഫ് ഫോര്‍ഡ് ഫിയസ്റ്റ കാറുമായാണ് സനീം സനിയുമൊത്ത് മത്സരത്തിനിറങ്ങിയത്. അവസാന റൗണ്ട് മത്സരം ഡിസംബറില്‍ ഫുജൈറയില്‍ വെച്ച് നടക്കും. ഷരീഫിന്റെ അമ്പതാമത്തെ അന്താരാഷ്ട്ര റാലിയായിരുന്നു ഇത്.
Keywords: Gulf, News, Kuwait, Car, Rally, Championship, Winner, Sports.