city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂന്നാം റൗണ്ടിലും മൂസാ ഷെരീഫിന് മിന്നും വിജയം

റാസല്‍ ഖൈമ: (www.kasargodvartha.com 27.03.2017) റാസല്‍ ഖൈമയില്‍ നടന്ന യു എ ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2017 ന്റെ മൂന്നാം റൗണ്ടിലും മൂസാ ഷെരീഫിന് മിന്നും വിജയം. ഇതോടെ അഞ്ച് റൗണ്ടുകള്‍ അടങ്ങുന്ന യു എ ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ ഓവര്‍ഓള്‍ കിരീടം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. നേരത്തെ ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നടന്ന ആദ്യ രണ്ട് റൗണ്ടുകളില്‍ മൂസാ ഷരീഫ് സഖ്യം അനായാസ വിജയം നേടിയിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി ദേശീയ - അന്തര്‍ ദേശീയ റാലികളില്‍ വിജയഗാഥ തുടരുന്ന മൂസാ ഷരീഫ് ജി സി സി മേഖലയില്‍ മത്സരിച്ച നാല് റാലികളിലും തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടായ 115 കി. മി അടക്കമുള്ള ഒമ്പത് സ്‌പെഷ്യല്‍ സ്‌റ്റേജ് ഉള്‍പെട്ട 325 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. അതിവേഗ റൗണ്ടായ 115 കിലോ മീറ്റര്‍ ഒരു മണിക്കൂറും 15 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്താണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ്, ഗുരുവായൂര്‍ സ്വദേശി സനീം സാനി സഖ്യം മൂന്നാം റൗണ്ടില്‍ ജേതാക്കളായത്.

ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അംഗവുമായ മൂസാ ഷരീഫ് ഫോര്‍ഡ് ഫിയസ്റ്റ കാറുമായാണ് സനീം സനിയുമൊത്ത് മത്സരത്തിനിറങ്ങിയത്. നാലാം റൗണ്ട് മത്സരം ഒക്ടോബറില്‍ ഫുജൈറയില്‍ വെച്ച് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

യു എ ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്: മൂന്നാം റൗണ്ടിലും മൂസാ ഷെരീഫിന് മിന്നും വിജയം

Keywords : Gulf, Sports, Car, Rally, Championship, Moosa Shareef, Winner, Third Round.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia