city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൻ മാറ്റവുമായി യു എ ഇ; വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും ഇനി പ്രതിവാര അവധി; ജനുവരി ഒന്ന് മുതൽ പ്രവൃത്തി നാലര ദിവസം മാത്രം

ദുബൈ: (www.kasaragodvartha.com 07.12.2021) യു എ ഇയുടെ അവധി ദിനങ്ങളിൽ മാറ്റം. സർകാർ ഓഫിസുകളുടെ പ്രവൃത്തി സമയ മാറ്റമാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനി മുതൽ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. ഇതോടെ ആഴ്ചയിൽ പ്രവൃത്തി നാലര ദിവസമായി ചുരുങ്ങും. നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.
                     
വൻ മാറ്റവുമായി യു എ ഇ; വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും ഇനി പ്രതിവാര അവധി; ജനുവരി ഒന്ന് മുതൽ പ്രവൃത്തി നാലര ദിവസം മാത്രം

2022 ജനുവരി ഒന്ന് മുതൽ പുതിയ മാറ്റത്തിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും.

മറ്റ് ഗൾഫ് രാജ്യങ്ങളിലും നിലവിൽ ഞായർ മുതൽ വ്യാഴം വരെയാണ് പ്രവൃത്തി ദിവസങ്ങൾ. യുഎഇയുടെ പുതിയ തീരുമാനം സ്വകാര്യ മേഖലയും പിന്തുടരുമോ എന്നതിനെ പാട്ടി വിവരങ്ങൾ ലഭ്യമായിട്ടില്ല. ആദ്യ ഘട്ടത്തിൽ സർകാർ തലത്തിൽ നടപ്പിലാക്കുന്ന സമയക്രമം വെെകാതെ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.


Keywords: News, Gulf, UAE, Dubai, Top-Headlines, Government, Office, UAE announces move to Saturday-Sunday weekend.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia