city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protect Breeding | പ്രജനനകാല സംരക്ഷണം: അറേബ്യന്‍ ഉള്‍കടലില്‍ അയക്കൂറ മീന്‍ പിടിത്തം വിലക്കി സഊദി പരിസ്ഥിതി മന്ത്രാലയം

സഊദി: (www.kasargodvartha.com) സഊദി അറേബ്യയിലെ പരിസ്ഥിതി- ജലം -കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പിനെത്തുടര്‍ന്ന് അയക്കൂറ മീനിനെ പിടിക്കുന്നതിന് രണ്ട് മാസത്തെ നിരോധനം തിങ്കളാഴ്ച ആരംഭിച്ചു. മീനിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ആഗസ്ത് ഒക്ടോബര്‍ 15 വരെയാണ് വിലക്ക്. ഫിഷറീസ് അതോറിറ്റിയാണ് നിരോധനം പ്രഖ്യാപിച്ചത്. ഗള്‍ഫ് സഹകരണ കൗന്‍സിലിന്റെ ഏകോപനത്തോടെയാണ് നിരോധനം.

ആറ് ജിസിസി രാജ്യങ്ങളും സമാനമായ രീതിയില്‍ വിലക്കേര്‍പെടുത്തിയിട്ടുണ്ട്. മീനിന്റെ പ്രജനന സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വിലക്കേര്‍പെടുത്തുന്നതെന്ന് മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അമര്‍ അല്‍മുതൈരി പറഞ്ഞു.

Protect Breeding | പ്രജനനകാല സംരക്ഷണം: അറേബ്യന്‍ ഉള്‍കടലില്‍ അയക്കൂറ മീന്‍ പിടിത്തം വിലക്കി സഊദി പരിസ്ഥിതി മന്ത്രാലയം


നിരോധനം പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിര മീന്‍പിടുത്തത്തെ പ്രോത്സാഹിപ്പിക്കുകയും മീന്‍പിടുത്ത വ്യവസായത്തെ ഉത്തേജിപ്പിക്കുകയും നല്ല ജീവിത നിലവാരം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Keywords:  news,World,international,Gulf,Saudi Arabia,Sea,fish,ban, Two-month ban on catching Kingfish in Arabian Gulf underway

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia