ഉള്ളാള്‍ സ്വദേശികളായ രണ്ട് യുവാക്കളെ ഒമാനില്‍ കടലില്‍ കാണാതായി; ഒരു മൃതദേഹം കണ്ടെത്തി
മസ്കത്: (www.kasargodvartha.com 28.08.2021) ഉള്ളാള്‍ സ്വദേശികളായ രണ്ടു യുവാക്കളെ ഒമാനില്‍ കടലില്‍ കാണാതായി. ഉള്ളാള്‍ അലെകളയിലെ റിസ്വാന്(25), കൊടെപുരയിലെ സമീര്‍(25) എന്നിവരാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടത്തില്‍ പെട്ടത്. സമീറിന്റെ മൃതദേഹം കണ്ടെത്തി.
ഇരുവരും രണ്ടു വര്‍ഷമായി ഒമാനിലെ സമുദ്രോല്‍പ്പന്ന ഭക്ഷ്യവിഭവ ഫാക്ടറിയില്‍ ജോലിക്കാരാണ്. ഒഴിവുദിനത്തില്‍ സായാഹ്നം ചെലവഴിക്കാന്‍ ദുഖം കടല്‍ തീരത്ത് എത്തിയതായിരുന്നു. റിസ്വാന് തെന്നി കടലില്‍ വീഴുകയും രക്ഷിക്കാന്‍ ചാടിയ സമീറും അപകടത്തില്‍ പെടുകയും ചെയ്തുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സമീറിന്റെ വിവാഹം ഉറപ്പിച്ച് നാട്ടില്‍ വരാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം.
Keywords: News, Gulf, World, Top-Headlines, Death, Missing, Sea, Accident, Two men missing at sea in Oman; One Body found