Accident | ഒമാനില്‍ വാഹനാപകടത്തില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം; കുട്ടികളടക്കം 7 പേര്‍ക്ക് പരുക്ക്
മസഖത്: (www.kasargodvartha.com) ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുട്ടികളടക്കം ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപാര്‍ട്‌മെന്റ് നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം പൊടിയും കാറ്റും കാരണം തിരശ്ചീനമായ ദൃശ്യപരതയുടെ തോത് കുറയും. അതിനാല്‍ ഹൈമ-തുംറൈത് ഹൈവേ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
Keywords: Oman, News, Gulf, Top-Healines, World, Accident, Death, Accidental Death, Vehicle, Two dead, several injured in vehicle collision in Oman.