city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പോസിറ്റീവ് റിസള്‍ട് ഉയര്‍ത്തിക്കാട്ടി കറങ്ങി നടന്നു; യുവാക്കള്‍ അബൂദബിയില്‍ അറസ്റ്റില്‍

അബൂദബി: (www.kasargodvartha.com 14.02.2021) കോവിഡ് പോസിറ്റീവ് റിസള്‍ട് ഉയര്‍ത്തിക്കാട്ടി കറങ്ങി നടന്ന യുവാക്കള്‍ അബൂദബിയില്‍ അറസ്റ്റില്‍. അബൂദബി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുക, കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളതെന്ന് അബൂദബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ട വീഡിയോ ക്ലിപ്പില്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ലഭിച്ച കോവിഡ് പോസിറ്റീവ് ടെസ്റ്റ് റിസല്‍ട് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. തുടര്‍ന്ന് പൊതുസ്ഥലത്ത് അലഞ്ഞുതിരിയുന്നതിന്റെ വീഡിയോ രണ്ടാം പ്രതി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. വീഡിയോയിലൂടെ പ്രതികളെ തിരിച്ചറിയുകയും വൈകാതെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയതു.

കോവിഡ് പോസിറ്റീവ് റിസള്‍ട് ഉയര്‍ത്തിക്കാട്ടി കറങ്ങി നടന്നു; യുവാക്കള്‍ അബൂദബിയില്‍ അറസ്റ്റില്‍

കോവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് തടവും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കും. മനുഷ്യരുടെ ജീവന്‍, ആരോഗ്യം എന്നിവ അപകടത്തിലാക്കുന്ന കാര്യങ്ങള്‍ മനപൂര്‍ലം ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Abudhabi, news, Gulf, World, Top-Headlines, arrest, Police, COVID-19, Two arrested in Abu Dhabi for showing positive COVID-19 result

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia