Two Arrested | സമൂഹമാധ്യമങ്ങളിലൂടെ മത ചിഹ്നങ്ങളെ അപമാനിച്ചെന്ന സംഭവം; ബഹ്റൈനില്‍ 2 പേര് അറസ്റ്റില്‍
മനാമ: (www.kasargodvartha.com) സമൂഹമാധ്യമങ്ങളിലൂടെ മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തെന്ന സംഭവത്തില്‍ ബഹ്റൈനില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇവരില്‍ ഒരാള്‍ക്ക് 17 വയസാണ് പ്രായമെന്നും അധികൃതര്‍ വ്യക്തമാക്കി. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപാര്‍ട്മെന്റ് റിപോര്‍ട് നല്‍കിയിരുന്നു. ഇതുപ്രകാരം അന്വേഷണം നടത്തിയാണ് പൊലീസ് ഇരുവരും പിടിയിലായത്.
പ്രതികളെ വളരെ വേഗം തന്നെ തിരിച്ചറിയുകയും തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും പരസ്യമായി കുറ്റസമ്മതം നടത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം പ്രായപൂര്‍ത്തായാകാത്ത പ്രതിയുടെ വിചാരണ മൈനര്‍ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ പ്രോസിക്യൂഷന് ഉത്തരവിട്ടു. പ്രതികളില്‍ രണ്ടാമത്തെയാളെക്കുറിച്ച് റിപോര്‍ട് തയ്യാറാക്കായി സോഷ്യല്‍ വര്കറുടെ മുന്നില്‍ ഹാജരാക്കിയ ശേഷം ഇയാളുടെ വിചാരണ കറക്ഷനല്‍ ജസ്റ്റിസ് കോടതിയിലേക്ക് കൈമാറി.
Keywords: Manama, news, Gulf, World, Top-Headlines, arrest, Arrested, Social-Media, Crime, Two arrested for insulting religious signs on social media.