സഊദിയില്‍ നാരങ്ങയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി; സന്ദര്‍ശക വിസയിലെത്തിയ 2 പേര്‍ അറസ്റ്റില്‍
Mar 25, 2022, 07:26 IST
ജിദ്ദ: (www.kasargodvartha.com 25.03.2022) സഊദിയില്‍ നാരങ്ങയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടിയതായി അധികൃതര്‍. ജിദ്ദ തുറമുഖം വഴി സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച 3.3 ദശലക്ഷം ആംഫെറ്റാമൈന്‍ ലഹരിമരുന്ന് ഗുളികകള്‍ പിടികൂടിയതെന്ന് നാര്‍കോടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടേറ്റ് ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജിദി പറഞ്ഞു.
നാരങ്ങ തോടുകള്‍ പൊളിച്ചപ്പോള്‍ അതിനകത്ത് പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. 3,320,000 ലഹിമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സന്ദര്‍ശക വിസയിലെത്തിയ ജോര്‍ദാന്‍, സിറിയ സ്വദേശികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Keywords: Jeddah, News, Gulf, World, Saudi Arabia, Arrest, Crime, Drugs, Two Arab men arrested in Jeddah for drug smuggling.