തൊക്കോട്ട് ഗതാഗത കുരുക്ക്: കാസര്‍കോട് സ്വദേശികളടക്കം 22 പേരുടെ ഗള്‍ഫ് യാത്ര മുടങ്ങി
Mar 28, 2015, 23:09 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2015) കാസര്‍കോട് - മംഗളൂരു ദേശീയ പാതയില്‍ തൊക്കോട്ട് മണിക്കൂറുകളോളം ഉണ്ടായ ഗതാഗത കുരുക്ക് മൂലം കാസര്‍കോട് സ്വദേശികളടക്കം 22 പേരുടെ ഗള്‍ഫ് യാത്ര മുടങ്ങി. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് മംഗളൂരുവില്‍ നിന്നും ഖത്തറിലേക്ക് പോകാനിരുന്ന യാത്രക്കാര്‍ക്കാണ് ഈ ദുരവസ്ഥ.
ഗതാഗത കുരുക്ക് നീങ്ങിയതിന് ശേഷം എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും വിമാനം പുറപ്പെടാന്‍ അര മണിക്കൂര്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. യാത്രക്കാര്‍ നിസഹായാവസ്ഥ അറിയിച്ചെങ്കിലും വിമാനത്തില്‍ പോകാന്‍ അനുവദിച്ചില്ല.
ഉച്ചയോടെയാണ് തൊക്കോട്ട് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. കണ്ണൂരില്‍ നിന്നുള്ളവരും ഗതാഗത കുരുക്കില്‍ പെട്ടിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ അബ്ദുല്‍ കരീം ബാരിക്കാടും യാത്രമുടങ്ങിയവരിലുള്‍പെടും.

Keywords : Kasaragod, Kerala, Mangalore, Airport, Gulf, Traffic-block, Road.