ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 21 മലയാളികള്‍
Apr 27, 2020, 18:32 IST
ദുബൈ: (www.kasargodvartha.com 27.04.2020) ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 21 മലയാളികള്‍. ഞായറാഴ്ച യു എ ഇയില്‍ അഞ്ചും സൗദിയില്‍ മൂന്നും കുവൈത്തില്‍ ഒരാളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ എന്നിവരാണ് യു എ ഇയില്‍ മരിച്ചത്. സൗദിയില്‍ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഹസീബ് ഖാനാണ് മരിച്ചത്.
ഗള്‍ഫില്‍ ഇതുവരെ കോവിഡ് മരണ സംഖ്യ 263 ആയി. കോവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു. സൗദിയില്‍ രോഗികളുടെ എണ്ണം പതിനെണ്ണായിരത്തിലേക്ക് അടുക്കുകയാണ്. യു എ ഇയിലും ഖത്തറിലും കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലെത്തി. ഒമാനില്‍ 51 പേര്‍ക്ക് കൂടി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 2049ല്‍ എത്തി.
Keywords: Dubai, Kerala, Gulf, News, COVID-19, Top-Headlines, Trending, Total 21 malayalees died in Gulf countries due to covid