നാടിന്റെ നന്മകള്‍ക്ക് കൂട്ടായ്മകള്‍ അനിവാര്യം: ബെന്യാമിന്‍
Nov 26, 2011, 15:44 IST
കെസഫ് കുടുംബസംഗമം സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യുന്നു |
ഗള്‍ഫുകാരന്റെ നേരായ ചിത്രം വരച്ചുകാട്ടാനാണ് താന്‍ ആടുജീവിതം നോവലെഴുതിയതെന്ന് ബെന്യാമിന്‍ പറഞ്ഞു. ആ നോവല്‍ പേരും പ്രശസ്തിയും നേടിതന്നതിന് പുറമെ, ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് മുമ്പില്‍ പ്രവാസിയുടെ യഥാര്‍ത്ഥ മുഖം അവതരിപ്പിക്കാനും സാധിച്ചു. ഖിസൈസ് വെസ്റ്റ്മിന്‍സ്റ്റര്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കെസഫ് പ്രസിഡന്റ് എസ് കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെഎം അബ്ബാസ്, ഫൈസല്‍ ബിന്‍ അഹ്മദ്, സ്വാദിഖ് കാവില്‍ എന്നിവര്‍ക്ക് അംഗത്വ വിതരണം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. നടന്‍ ഇടവേള ബാബു, സുധീര്‍കുമാര്‍ ഷെട്ടി, സബാ ജോസഫ്, പ്രൊഫ. ബി എഫ് അബ്ദുല്‍ റഹ്മാന്‍, യഹ്‌യ തളങ്കര, ബിഎ മഹ്മൂദ്, ഇല്യാസ് എ റഹ്മാന്‍, ഹുസൈന്‍ പടിഞ്ഞാര്‍, നിസാര്‍ തളങ്കര, റാഫി പട്ടേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ വേണു സ്വാഗതവും ട്രഷറര്‍ അസ്‌ലം പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.
Keywords: KESEF, Dubai, kasaragod, Gulf,