ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണം: ഗള്‍ഫില്‍ അനുശോചനം
Jun 16, 2013, 21:30 IST
ദുബൈ: അന്തരിച്ച പ്രമുഖ പണ്ഡിതനും കാസര്‍കോട് ഖാസിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ ഗള്‍ഫിലെ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലായി മയ്യത്ത് നിസ്‌കാരവും സംഘടിപ്പിച്ചിട്ടുണ്ട്.
ഭിന്നിച്ച് നില്‍ക്കുന്ന സമൂഹത്തില്‍ അറിവും, ആര്‍ജവവും, പാണ്ഡിത്യവും
ദോഹ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട്, 29 വര്‍ഷമായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി, സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഖുതുബാഹ് കാസര്‍കോട് താലൂക്ക് പ്രസിഡന്റ്, സമസ്ത കേന്ദ്ര മുശാവറാ അംഗം, എം.ഐ.സി ട്രഷറര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ വിയോഗത്തില്‍ കാസര്‍കോട് കെ.എം.സി.സി, കാസര്‍കോട് മുസ്ലിം ജമാഅത്ത്, കാസര്‍കോടന്‍ കൂട്ടായ്മ(ക്യൂടിക്ക്), കാസര്‍കോട് മാലിക്ക് ദീനാര്‍ ഇസ്ലാമിക് അക്കാഡമിക്ക് നേതാക്കളായ എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീര്‍, ആദം കുഞ്ഞി തളങ്കര, ലുഖ്മാനുല്‍ ഹക്കീം, മുസ്തഫ ബാങ്കോട്, മൊയ്തീന്‍ ആദൂര്‍, യൂസഫ് ഹൈദര്‍, മഹ്മൂദ് പി.എ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ഭിന്നിച്ച് നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ബാവ മുസ്ലിയാരെ പോലെ അറിവും, ആര്‍ജവവും, പാണ്ഡിത്യവും, തലയെടുപ്പുമുള്ള ഒരു പണ്ഡിതന്റെ വിയോഗം തീരാ നഷ്ടമാണ് വരുത്തി വെച്ചിട്ടുള്ളതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ഇഷാ നമസ്‌ക്കാരാനന്തരം ശാരേ അസ്മഖ് അല്‍ ഖായിദ് പള്ളിയില്‍ മയ്യിത്ത് നമസ്‌ക്കാരം ഉണ്ടായിരിക്കുന്നതാണ്. മുഴുവന്‍ മുസ്ലിം സഹോദരന്മാരും സംബന്ധിക്കമെന്നും നേതാക്കള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 77669959 / 55864558 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഇമാം ഷാഫി അക്കാദമി ദുബായ് ചാപ്റ്റര്‍
ദുബൈ: കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ടി.കെ.എം ബാവ മുസ്ലിയാരുടെ വിയോഗത്തില്‍ ഇമാം ഷാഫി അക്കാദമി ദുബായ് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.
ഉസ്താദിന്റെ നിര്യാണം മുസ്ലിം കേരളത്തിനു ഒരു തീരാ നഷ്ടമാണെന്ന് ഭാരവാഹികളായ ഹമീദ് സപിക്, ഹനീഫ് കല്‍മാട്ട, ഗഫൂര്‍ എരിയാല്‍, എ.എച്ച്.കെ. അലി മുഗു എന്നിവര്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫ്. അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി
അബുദാബി: ശൈഖുനാ ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്.കെ.എസ്.എസ്.എഫ്. അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സമീര്‍ അസ്അദി കമ്പാര്‍, ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ അസീസ് കീഴൂര്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ എന്നിവര്‍ അനുശോചിച്ചു.
എളിമയും തെളിമയും ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന അദ്ദേഹം വിനയത്തിന്റെ ആള്‍രൂപമായിരുന്നു. സമ്പത്തിനോട് ആസക്തിയോ അനിസ്ലാമികതയോട് വിട്ടുവീഴ്ചയോ ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയിലൂടെ സമുദായ സേവനത്തില്‍ പ്രോജ്വലിച്ച് നിന്ന ആ മഹനീയ വ്യക്തിത്വത്തിന്റെ വിടവാങ്ങല്‍ സുന്നീ മുസ്ലിം കൈരളിക്ക് തീരാനഷ്ടം തന്നെയാണ്. പരേതനുവേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച വൈകിട്ട് എട്ടരയ്ക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
ദുബൈ: മാലിക് ദീനാര്‍ അക്കാഡമി ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.കെ.എം ബാവ മുസ്ലിയാരുടെ ജനാസ നിസ്‌കാരം തിങ്കളാഴ്ച രാത്രി ഇഷാ നിസ്‌കാരത്തിന് ശേഷം അല്‍ ഗുറൈര്‍ മസ്ജിദില്‍ (ദുബൈ, ദേര നൈഫ് സൂഖിന് സമീപം) നടത്തപ്പെടും. ശേഷം മെലഡി ക്യൂന്‍ ഹോട്ടല്‍ ഹാളില്‍ അനുശോചന യോഗവും സംഘടിപ്പിക്കും.
Keywords : Dubai, T.KM Bava Musliyar, Samastha, Dubai, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

അല്‍ ഗുറൈര്‍ മസ്ജിദില്‍ ജനാസ നിസ്‌കാരം