ദുബൈയില്‍ ടിഫ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം; ലൈവ് ടെലികാസ്റ്റ് തളങ്കരയ്ക്ക് ആവേശമായി
Mar 11, 2016, 21:01 IST
ദുബൈ/തളങ്കര: (www.kasargodvartha.com 11/03/2016) ദുബൈയിലെ അല്‍ ഗര്‍ഹൂദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ടിഫ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കമായി. വെള്ളിയാഴ്ച വൈകിട്ടാണ് മത്സരം ആരംഭിച്ചത്. എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നൂറുകണക്കിന് പേരാണ് മത്സരം കാണാന്‍ എത്തിയത്.
സ്മാര്‍ട്ട് പടിഞ്ഞാര്‍, എഫ് സി ഹില്‍ടോപ്പ് കുന്നില്‍, ഇയോണ്‍ കെ കെ പുറം, യുണൈറ്റെഡ് തെരുവത്ത്, പാണൂസ് തയലങ്ങാടി, സിംസ് കടവത്ത്, ദില്‍റുബ എഫ് സി 30-ാം മൈല്‍, ദീനാര്‍ എല്‍ എഫ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് നാട്ടിലും ആവേശമായി. സി എന്‍ എന്‍ വെല്‍ഫിറ്റ് തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വലിയ സ്‌ക്രീനിലാണ് മത്സരം തല്‍സമയം പ്രദര്‍ശിപ്പിക്കുന്നത്. നിരവധി ഫുട്‌ബോള്‍ പ്രേമികളാണ് മത്സരം കാണാന്‍ തളങ്കര മുസ്ലിം സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയിട്ടുള്ളത്. തളങ്കര ഭാഗത്തെ രണ്ട് ഡസനിലധികം ഫുട്‌ബോള്‍ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയിട്ടുണ്ട്.
Keywords: Gulf, TIFA 2016, Dubai, Football tournament, Thalangara