ടിഫ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ദില്‍റുബ എഫ് സി 30-ാം മൈല്‍ ജേതാക്കള്‍
Mar 12, 2016, 13:30 IST
ദുബൈ: (www.kasargodvartha.com 12/03/2016) ദുബൈയിലെ അല്‍ ഗര്‍ഹൂദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ടിഫ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ദില്‍റുബ എഫ് സി 30-ാം മൈല്‍ ജേതാക്കളായി. സിംസ് കടവത്തിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ദില്‍റുബ എഫ് സി ജേതാക്കളായത്. 1-1 സമനിലയില്‍ മത്സരം അവസാനിച്ചെങ്കിലും പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം ദില്‍റുബയ്‌ക്കൊപ്പമായിരുന്നു.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ദില്‍റുബയുടെ ഗോള്‍കീപ്പര്‍ ഷറഫു കാഴ്ച്ച മികച്ച പ്രകടനം കാണികളുടെ കൈയ്യടി നേടി. ഷറഫുവിന് പുറമെ ദില്‍റുബയ്ക്ക് വേണ്ടി മുര്‍ഷിദ് മൊഗ്രാല്‍, സലാം എരിയാല്‍, മുസമ്മില്‍ പുത്തൂര്‍, ഷഫീഖ്, മുസ്തഫ, നിസാര്‍, ഹുസൈന്‍, ഇനായത്ത്, ഫൈസല്‍, ഷിഹാബ്, അസ്ഹര്‍, മുസമ്മില്‍, അബ്ദുല്ല, ഫസല്‍ റഹ് മാന്‍ എന്നിവരും ബൂട്ടണിഞ്ഞു.
സ്മാര്‍ട്ട് പടിഞ്ഞാര്‍, എഫ് സി ഹില്‍ടോപ്പ് കുന്നില്‍, ഇയോണ്‍ കെ കെ പുറം, യുണൈറ്റഡ് തെരുവത്ത്, പാണൂസ് തായലങ്ങാടി, സിംസ് കടവത്ത്, ദില്‍റൂബ എഫ് സി 30-ാം മൈല്‍, ദീനാര്‍ എല്‍ എഫ് എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. യഹ് യ തളങ്കര, അസ് ലം പടിഞ്ഞാര്‍ എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
വിജയികള്‍ക്കുള്ള മെഡല്‍ റാഫി ഫില്ലി വിതരണം ചെയ്തു. മൊയ്‌നുദ്ദീന്‍ കെ കെ പുറം, റഫീഖ് മാക്, സലീം തളങ്കര, ഫൈസല്‍ മുഹ്‌സിന്‍, ശരീഫ് കോളിയാട്, ഇല്യാസ് എ റഹ് മാന്‍, ബഷീര്‍ ഖാസിലേന്‍, ഉസ്മാന്‍ തെരുവത്ത്, ബഷീര്‍ തൊട്ടാന്‍, ഇഖ്ബാല്‍ പള്ളിക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍

റണ്ണര്‍ അപ്പായ സിസ് കടവത്ത് ടീം
|
Keywords: Dubai, Gulf, Football tournament, TIFA football tournament: Dilruba FC champions.