city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ ആര്‍ ഐ ഗ്രാമസഭകള്‍ കേരള സര്‍ക്കാരിന്റെ വലിയ നേട്ടം: സി.പി ജോണ്‍

ദുബൈ: (www.kasargodvartha.com 08/03/2016) വാര്‍ഡുകളിലെ ഗ്രാമസഭകളെ പോലെ വിദേശ മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, പരിഹരിക്കുന്നതിനും, രൂപീകരിച്ച എന്‍ ആര്‍ ഐ ഗ്രാമ സഭകള്‍ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനു പഞ്ചായത്ത് തലത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്ലാനിംഗ് ബോര്‍ഡ് അംഗവും സി എം പി സംസ്ഥാന സെക്രട്ടറിയുമായ സി.പി ജോണ്‍ പറഞ്ഞു. തൃശൂര്‍ സര്‍ഗധാര സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സദസ്സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഹാജരാക്കുന്നതിന് പകരം പ്രവാസികള്‍ക്ക് വിസയുള്ള പാസ്‌പോര്‍ട്ട് ഹാജരാക്കുന്നതിനും, ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനും, പ്രവാസികളെ ചൂഷണം ചെയ്യുന്ന സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യു ഡി എഫ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും, ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രിക കമ്മിറ്റി മെമ്പര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ടൂറിസത്തിലും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും നിലവിലുള്ള സര്‍ക്കാര്‍ വലിയ വിപ്ലവമാണ് ഈ അഞ്ചു വര്‍ഷം നടത്തിയത്. വിദ്യാഭ്യാസത്തെയും, ആരോഗ്യ പരിരക്ഷയേയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതിനു ഭരണ തുടര്‍ച്ച ഉണ്ടാവണമെന്നും പ്രവാസികളോടൊപ്പം കേരളത്തിലെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജനാധിപത്യ വാദികളും നില്‍ക്കേണ്ടത് ന്യൂനപക്ഷത്തിന്റെ കൂടെയാണ്. ന്യൂനപക്ഷ അഭിവൃദ്ധിയാണ് നല്ല രാജ്യത്തിന്റെ ലക്ഷണം. എന്നാല്‍ രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരികയും അതിനു ഭരണകൂടം തന്നെ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന അവസ്ഥയാണ്. കേരളം ഇതില്‍ നിന്ന് വ്യത്യസ്തമായി വികസന അജണ്ടയുമായി മുന്നോട്ടു പോകുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷം ഉപേക്ഷിച്ചെന്നു ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ദാരിദ്ര്യം കൊണ്ട് പ്രയാസമനുഭവിക്കുന്ന വിധവകള്‍ക്കു പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും, ഭര്‍ത്താവിനാല്‍ ഉപേഷിക്കപ്പെട്ടവര്‍ക്ക് മക്കളുണ്ടെങ്കിലും പെന്‍ഷന്‍ നല്‍കാന്‍ കോടിക്കണക്കിനു രൂപ ചിലവാക്കി സ്ത്രീകളെ ശാക്തീകരിക്കാന്‍ മുന്നോട്ടുവന്ന സര്‍ക്കാരാകുന്നു ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നതെന്നും സി.പി.പറഞ്ഞു.

മുഹമ്മദ് വെട്ടുകാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സി.പി ജോണിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഉസ്മാന്‍ പി തലശ്ശേരി, ഉബൈദ് ചേറ്റുവ, ജമാല്‍ മനയത്ത്, പി.എ ഫാറൂക്ക് എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ് പിള്ളക്കാട്, ആര്‍.വി മുസ്തഫ, വി.കെ അലവി ഹാജി, കെ.എസ് നഹാസ്, ഉമ്മര്‍ മണലാടി, ഗഫൂര്‍ പട്ടിക്കര, പി.എ നൗഫല്‍, സമദ് ചാമക്കാല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എസ് ഷാനവാസ് സ്വാഗതവും, അലി അകലാട് നന്ദിയും പറഞ്ഞു.

എന്‍ ആര്‍ ഐ ഗ്രാമസഭകള്‍ കേരള സര്‍ക്കാരിന്റെ വലിയ നേട്ടം: സി.പി ജോണ്‍

Keywords : Thrissur, Gulf, Programme, Inauguration, C.P John, Thrissur Sargadhara face to face, CP John.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia