പൊതു നിരത്തില്‍വച്ച് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്‌തെന്ന കേസ്; 3 പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി
ദുബൈ: (www.kasargodvartha.com 18.10.2021) പൊതു നിരത്തില്‍വച്ച് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി പ്രതികള്‍ക്ക് വിധിച്ചത്. ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
മൂന്നംഗ സംഘം തന്നെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചുവെന്നും പണം തട്ടിയെന്നും കാണിച്ച് വ്യാപാരി പരാതി നല്‍കുകയായിരുന്നു. മോഷ്ടാക്കളിലൊരാള്‍ തന്റെ ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞു. ഡോളറുകള്‍ യുഎഇ ദിര്‍ഹമാക്കി മാറ്റാനായി ഒരു മണി എക്‌സ്‌ചേഞ്ച് സെന്ററില്‍ പോയി തിരികെ വരുമ്പോള്‍ പ്രതികള്‍ തന്നെ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്തുവെച്ച് തന്നെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും ചെറിയ കത്തികൊണ്ട് രണ്ട് തവണ കുത്തുകയുമായിരുന്നു എന്നും വ്യാപാരി പരാതിയില്‍ പറയുന്നു.
സംഘത്തിലൊരാള്‍ ഈ സമയം പഴ്‌സ് കൈക്കലാക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ദുബൈ പൊലീസ്, പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ദഹോപദ്രവമേല്‍പിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതോടെ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു.
Keywords: Dubai, News, Gulf, World, Top-Headlines, Court, Arrest, Court order, Police, Accused, Robbery, Crime, Complaint, Three jailed for attack against businessman, robbing him of Dh12,300