ഖത്തറിലേക്ക് പോയ തളങ്കര സ്വദേശി കഞ്ചാവുമായി പിടിയില്‍, നിരപരാധിയായ യുവാവിന് പൊതി കൊടുത്തു വിട്ടത് ബന്ധു
Mar 14, 2018, 20:31 IST
കാസര്‍കോട്: (www.kasargodvartha.com 14.03.2018) ഖത്തറിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോയ തളങ്കര സ്വദേശി കഞ്ചാവുമായി ഖത്തര്‍ കസ്റ്റംസിന്റെ പിടിയിലായി. തളങ്കര തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കര്‍- ഹാജിറ ദമ്പതികളുടെ മകന്‍ നിഷാദ് (26) ആണ് ഖത്തര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ബംഗളൂരുവില്‍ കച്ചവടം നടത്തിവന്നിരുന്ന നിഷാദ് ഖത്തറിലുള്ള സുഹൃത്ത് അവിടെ നല്ല ബിസിനസ് എന്തെങ്കിലും തുടങ്ങാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒമ്പതു ദിവസം മുമ്പ് ബംഗളൂരു എയര്‍പോര്‍ട്ട് വഴി ഖത്തറിലേക്ക് പോയത്.
പോകുമ്പോള്‍ അമ്മാവന്റെ മകന്‍ കാഞ്ഞങ്ങാട് സ്വദേശി ഫൈസല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു പൊതി സുഹൃത്തിനെ ഏല്‍പിക്കണമെന്ന് പറഞ്ഞ് കൊടുത്തുവിട്ടിരുന്നു. ഖത്തറിലേക്ക് പോയ മകന്‍ തിരിച്ചുവിളിക്കുകയോ മറ്റോ ചെയ്യാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബന്ധുവായ ഫൈസലിനെ ബന്ധപ്പെട്ടപ്പോള്‍ നിഷാദ് സുഖമായി ഖത്തറിലെത്തിയെന്നാണ് പറഞ്ഞതെന്ന് പിതാവ് അബൂബക്കറും മാതാവ് ഹാജിറയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിന്നീട് മകന്‍ തിരിച്ചുവിളിക്കാതായപ്പോള്‍ ഖത്തറിലുള്ള പരിചയക്കാരന്‍ മുഖാന്തിരം നടത്തിയ അന്വേഷണത്തിലാണ് നിഷാദ് കഞ്ചാവുമായി പിടിയിലായതിന്റെ പേരില്‍ ജയിലിലായിരിക്കുന്ന ഞെട്ടിക്കുന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്.
സ്വന്തം സഹോദരന്റെ മകന്‍ തന്നെ കഞ്ചാവ് കൊടുത്തുവിട്ട് ഖത്തറില്‍ മകന്‍ ജയിലിലായതിന്റെ കടുത്ത മനോവിഷമത്തിലാണ് കുടുംബം. നിരപരാധിയായ മകന്റെ മോചനത്തിനു വേണ്ടി എന്തുചെയ്യണമെന്നറിയാതെ കണ്ണീരുമായി കഴിയുകയാണ് വീട്ടുകാര്‍. 18 വര്‍ഷം മുമ്പ് അബൂബക്കറിന്റെ മൂത്തമകന്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. മകളെ ബോവിക്കാനത്തേക്ക് നല്ല നിലയില്‍ വിവാഹം ചെയ്തയക്കുകയും ചെയ്തിരുന്നു. ബംഗളൂരുവില്‍ മകന്റെ കച്ചവടം കൊണ്ടാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. നല്ലൊരു ജോലി സ്വപ്‌നം കണ്ട് ഖത്തറിലേക്ക് പോയ മകന്‍ ചതിയിലൂടെ ജയിലിലകപ്പെട്ടതിന്റെ ദുഖഭാരവും പേറി കഴിയുകയാണ് കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Qatar, Gulf, Thalangara native held with Ganja in Qatar < !- START disable copy paste -->

Keywords: Kasaragod, Kerala, news, Youth, Qatar, Gulf, Thalangara native held with Ganja in Qatar