വിദേശത്ത് നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വീണ്ടും ടെസ്റ്റ്: സ്വന്തം ചെലവിൽ ചെയ്യണമെന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ
Feb 25, 2021, 17:25 IST
ദുബൈ: (www.kasargodvartha.com 25.02.2021) 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് അപ്ലോഡ് ചെയ്ത യാത്രാ അനുമതി തേടി പോവുന്ന പ്രവാസികൾക്ക് നാട്ടിലെ വിമാനത്തവാളത്തിൽ വീണ്ടും സ്വന്തം ചെലവിൽ ടെസ്റ്റ് നടത്തണമെന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ രംഗത്തെത്തി. വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന ഉത്തരവിനെതിരെ വ്യാപക അമർഷമാണ് പ്രവാസികൾ ഉയർത്തുന്നത്.
പ്രവാസികളോടുള്ള വിവേചനവും ക്രൂരതയും - ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം
കൊറോണ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുകയും ശമ്പളം കുറക്കപെടുകയും മറ്റു പല മനോ വിഷമങ്ങളും അനുഭവിച്ച് നാട്ടിൽ വരുന്ന പ്രവാസികളിൽ നിന്നും പണം നൽകി വീണ്ടും പി സി ആർ ടെസ്റ്റ് നടത്തണമെന്നുള്ള സർകാർ ഉത്തരവിനെതിരെ ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം ജിസിസി കമിറ്റി യോഗം പ്രതിഷേധിച്ചു. വീണ്ടും ടെസ്റ്റ് ചെയ്യിക്കുന്നത് പ്രവാസികളോടുള്ള സർകാരിൻ്റെ വിവേചനവും ക്രൂരതയും ആണെന്ന് യോഗം വിലയിരുത്തി
അബൂബകർ കുറുക്കൻകുന്നിൽ അധ്യക്ഷത വഹിച്ചു. അശ് റഫ് എം കെ, ശാഫി പക്രു, അസീസ് എസ് എ, മുഹമ്മദ് പാക്യാര, റാശിദ് കോട്ടികുളം, ഫാറൂഖ് എം സി, ഹമീദ് കുൽമു, റസാഖ് വടകര, റിയാസ് എ കെ, അസീസ് പി എം, ബശീർ എസ് എ, ബശീർ ഫാൽക്കൻ, ശാഫി എം എച് സംസാരിച്ചു. ഉബൈദ് അബ്ദുർ റഹ്മാൻ സ്വാഗതവും റഹ് മത്തുല്ല നന്ദിയും പറഞ്ഞു.
കേരള സർകാർ ഇടപെട്ട് നിർത്തലാക്കണം - ഐഎംസിസി
കോവിഡ് ടെസ്റ്റും കഴിഞ്ഞെത്തുന്ന വിമാന യാത്രക്കാരെ ഭീമമായ തുക ഈടാക്കി വീണ്ടും ടെസ്റ്റ് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഐഎംസിസി ശാർജ - കാസർകോട് ജില്ലാ കമിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. ടെസ്റ്റ് നടത്തുന്നത് നാടിനും വീടിനും വേണ്ടിയെന്നതിനാൽ സഹകരിക്കാൻ പ്രവാസികൾ തയ്യാറാണ്, എന്നാൽ അതിനു ഭീമമായ തുക ഈടാക്കുന്നത് കൊടും ക്രൂരതയാണ്, കച്ചവടത്തിലും, ജോലിയിലും നഷ്ടങ്ങൾ സംഭവിച്ചു കടക്കെണിയിലാണ് ഭൂരിഭാഗം പ്രവാസികളും, വിസിറ്റിങ് വിസയിൽ വന്ന കുടുംബങ്ങളും ഈ തുക താങ്ങാനാവാതെ പ്രതിസന്ധിയിലാകുന്നു, കേന്ദ്ര ഗവൺമെന്റിന്റെ ഈ തീരുമാനം കേരളാ സർകാർ ഇടപെട്ട് നിർത്തലാക്കണം, അല്ലെങ്കിൽ സർകാർ സൗജന്യമായുള്ള കോവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കണമെന്നും പ്രസിഡന്റ് ഹനീഫ് തുരുത്തി, ജനറൽ സെക്രടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Keywords: Kerala, News, Gulf, Top-Headlines, COVID-19, Corona, Test, Protest, Test at the airport again for expatriates: Protests against the order are widespread.
< !- START disable copy paste -->